പുതുക്കിയ ഡിഗ്രി (ഹോണേഴ്സ്) പഠന പദ്ധതിയെപ്പറ്റി ഈരാറ്റുപേട്ട എം ഇ എസ് കോളജ് എം ജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് മുസ്ലിം ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ “മുഖാമുഖം” പരിപടി നടത്തി. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഡിഗ്രി പാഠ്യപദ്ധതിയെപ്പറ്റി പ്ലസ്ടു വിദ്യാർത്ഥികളോട് വിശദീകരിക്കുന്നതിനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. എംജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ. ബിജുപുഷ്പൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പ്രഫഎം.കെ ഫരീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജിംഗ് കമ്മിറ്റി കൺവീനർ ഡോ.എം.കെ മുഹമ്മദ് അസ്ലം അദ്ധ്യക്ഷനായിരുന്നു. മാറമ്പള്ളി എം ഇ എസ് കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി.മുഹമ്മദ് ,സ്കൂൾ പ്രിൻസിപ്പൽ ഫൗസിയബീവി എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പൽ പ്രഫ. എ.എം റഷീദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ യാസിർ പി.എ നന്ദിയും പറഞ്ഞു. വിവിധ സ്കൂളകളിലെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.