Eco friendly national flags 👆👆 made of paper being distributed to the schools namely MGHSS , MMMUM UP school Karakkad and PTSA School Kaduvamuzhi .
Read Moreഎം ഇ എസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ സ്വാതന്ത്യദിനത്തിൽ തിടനാട് ടൗണിൽ സ്വാതന്ത്ര്യദിന സന്ദേശമുയർത്തി ഫ്ലാഷ്മോബ് ,മൈം എന്നിവ അവതരിപ്പിച്ചു. ദേശീയോദ്ഗ്രഥനം , സൈനികരുടെ സേവനമഹത്വം എന്നിവപ്രമേയമാക്കിയ മൈം, ഫ്ലാഷ്മോബ് എന്നിവ കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിച്ചു.
രാവിലെ9.30 ന് പഞ്ചായത്ത്പ്രസിഡന്റ് വിജിജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് യുവ ജനത കരുത്തുനേടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വ്യാപാരിവ്യവസായി ഏകോപന സമിതി തിടനാട് യൂണിറ്റ് പ്രസിഡൻറ് ടോമിച്ചൻ പഴേമഠം,സെക്രട്ടറി മധു എന്നിവർആശംസകൾ നേർന്നു. പ്രിൻസിപ്പൽ പ്രഫഎ എം റഷീദ് അദ്ധ്യക്ഷത വഹിച്ചു. മുംതാസ് കബീർസ്വാഗതവും അയിഷബഷീർ നന്ദിയുംപറഞ്ഞു.
Read Moreഇനരാറ്റുപേട്ട എം ഇ എസ് കോളജിലെ വനിതാഫോറം ഈദ് ആഘോഷത്തിന്റെ ഭാഗമായി നടക്കല്‍ ഫൌസിയ ഓഡിറ്റോറിയത്തില്‍സംഘടിപ്പിച്ച മെഹന്തി മത്സരം മികച്ച പങ്കാളിത്തം കൊണ്ടും മെച്ചപ്പെട്ട സംഘാടനം കൊണ്ടും ശ്രദ്ധേയമായി. പൊതുജനങ്ങള്‍ക്കായി നടത്തിയ ഈ പരിപാടിയില്‍ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍പങ്കെടുത്തു.
മത്സരഫലം
Junior Category
First prize: Rifana Rasheed and Febin Fathima
Second prize: Ameena Shinaj and Alisha Suneer
Senior category
First prize: Farsana and Fathima BA
Second prize: Asmine Fathima and Aliya V Haris
https://www.facebook.com/enewsliveofficial/videos/758070812491030/?mibextid=RUbZ1f
ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി.
കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. സാധാരാണ അവഗണിക്കപ്പെടുകയോ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത് . മാലിന്യ നിർമ്മാർജ്ഞനംപോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്നഇവരുടെ സേവനത്തിൻറെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ സവിശേഷരീതിയിൽ ഇവരെ ആദരിച്ചത് . അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ സ്ത്രീകരണപരിപാടി നടത്തിയ എം ഇഎസ് കോളജ് മാതൃകകാണിച്ചിരിക്കുകയാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ പറഞ്ഞു. എല്ലാ ഹരിതസേനാംഗങ്ങൾക്കും മെമന്റോയും ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈരാറ്റുപേട്ട എമർജ് ഹോസ്പിറ്റൽ വക ലോയൽറ്റി കാർഡ് ഇതോടൊപ്പം നൽകി.
തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , തിടനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ഡോ . സഹ്‌ല ഫിർദൗസ് ,വാർഡ് മെമ്പർ ജോഷി ജോർജ്എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങളായ സീന അഷ്റഫ് ,സിന്ധുസജി എന്നിവർ
മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് അദ്ധ്യക്ഷനായിരുന്നു.