Archive for category: NSS

WhatsApp Image 2023-09-07 at 11.53.02 AM

വയോജനമന്ദിരം സന്ദർശിച്ച് എം.ഇ.എസ് കോളജ് വിദ്യാർഥികൾ

സീനിയർ സിറ്റിസ ൺസ് ദിനത്തിൽ തിടനാട് കൃപാ ഥികൾ ലയം വയോജന മന്ദിരം സന്ദർശി ച്ച് എം.ഇ.എസ് കോളജ് വിദ്യാർ ഥികൾ. മന്ദിരത്തിലെ അന്തേവാ സികളോട് കുശലം പറഞ്ഞും വി

ശേഷങ്ങൾ തിരക്കിയും വിദ്യാർ ഏറെനേരം ചെലവഴിച്ചു. സങ്കടം പറഞ്ഞവരെ വിദ്യാർഥി കൾ ചേർത്തുനിർത്തി. വാർധക്യ ത്തിലെത്തിയവരെ ശുശ്രൂഷിക്കേ ണ്ടതിന്റെ ആവശ്യകത വിദ്യാർഥി തൃത്വം നൽകി.

കളെ ബോധ്യപ്പെടുത്തുന്നതായി മാറി ഈ സന്ദർശം. എൻ.എസ്. എസ് യൂനിറ്റ് സംഘടിപ്പിച്ച പരി പാടിക്ക് അധ്യാപകരായ ഹൈമ കബീർ, ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.

Read More
WhatsApp Image 2023-09-07 at 11.37.32 AM

സൗജന്യനേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ച് സാമൂഹിക സേവനവഴിയിൽ വെളിച്ചം വിതറി”നമ്മൾ ഈരാറ്റുപേട്ടക്കാർ” . ക്യാമ്പിൽ വളണ്ടിയർ സേവനമൊരുക്കിയഎം ഇ എസ് കോളജിന് ഇന്ന് അഭിമാനദിനം.

“നമ്മൾ ഈരാറ്റുപേട്ടക്കാർ “എന്ന സാമൂഹികമാധ്യമ കൂട്ടായ്മ മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹായത്തോടെ നടത്തിയ മൂന്നാമത് സൗജന്യനേത്ര ചികിത്സാ ക്യാമ്പ് പങ്കാളിത്തംകൊണ്ടും സംഘാടകമികവുകൊണ്ടും ശ്രദ്ധേയമായി. 340 പേർ പ്രയോജനപ്പെടുത്തിയ ഗവഹയർസെക്കന്റെറി സ്കൂളിൽ നടന്ന ഈ ക്യാമ്പിന് ആവശ്യമായ വളണ്ടിയർസേവനം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടത് ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ വിദ്യാർത്ഥികളായിരുന്നു. എൻ.എസ് എസ് വളന്റിയർമാരായി ഈ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുന്നതിന്റെ മുന്നോടിയായി നടന്ന ഒരു സാമൂഹികസേവന പരിശീലനപരിപാടികൂടിയായി മാറി ഈനേത്രചികിത്സാക്യാമ്പ്.
രജിസ്ട്രേഷൻ കൗണ്ടർമുതൽ പ്രായമായവരെ ക്യാമ്പിൽഎത്തിക്കുന്നതുൾപ്പടെ ക്യാമ്പിന്റെ എല്ലാപ്രവർത്തനങ്ങളിലും സംഘാടകർക്കൊപ്പം ഈ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

അനേകം ഫേസ്ബുക്ക് കൂട്ടായ്മകൾക്കിടയിൽ “നമ്മൾഈരാറ്റുപേട്ടക്കാർ ” വ്യത്യസ്ഥരാകുന്നത് ഇത്തരം സാമൂഹിക സേവന ഭൗത്യംഏറ്റെടുക്കുന്നതുകൊണ്ടാണ്.

Read More
WhatsApp Image 2023-09-07 at 11.13.59 AM

സ്വാതന്ത്ര്യ ദിനത്തിൽ തിടനാട് ടൗണിൽ മൈമും ഫ്ലാഷ്മോബും നടത്തി എം ഇഎസ് കോളജ്

എം ഇ എസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ സ്വാതന്ത്യദിനത്തിൽ തിടനാട് ടൗണിൽ സ്വാതന്ത്ര്യദിന സന്ദേശമുയർത്തി ഫ്ലാഷ്മോബ് ,മൈം എന്നിവ അവതരിപ്പിച്ചു. ദേശീയോദ്ഗ്രഥനം , സൈനികരുടെ സേവനമഹത്വം എന്നിവപ്രമേയമാക്കിയ മൈം, ഫ്ലാഷ്മോബ് എന്നിവ കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിച്ചു.

രാവിലെ9.30 ന് പഞ്ചായത്ത്പ്രസിഡന്റ് വിജിജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് യുവ ജനത കരുത്തുനേടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വ്യാപാരിവ്യവസായി ഏകോപന സമിതി തിടനാട് യൂണിറ്റ് പ്രസിഡൻറ് ടോമിച്ചൻ പഴേമഠം,സെക്രട്ടറി മധു എന്നിവർആശംസകൾ നേർന്നു. പ്രിൻസിപ്പൽ പ്രഫഎ എം റഷീദ് അദ്ധ്യക്ഷത വഹിച്ചു. മുംതാസ്‌ കബീർസ്വാഗതവും അയിഷബഷീർ നന്ദിയുംപറഞ്ഞു.

Read More
WhatsApp Image 2023-06-05 at 8.13.32 PM

June 5 -World Environment Day Celebration

Read More