“നമ്മൾ ഈരാറ്റുപേട്ടക്കാർ “എന്ന സാമൂഹികമാധ്യമ കൂട്ടായ്മ മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹായത്തോടെ നടത്തിയ മൂന്നാമത് സൗജന്യനേത്ര ചികിത്സാ ക്യാമ്പ് പങ്കാളിത്തംകൊണ്ടും സംഘാടകമികവുകൊണ്ടും ശ്രദ്ധേയമായി. 340 പേർ പ്രയോജനപ്പെടുത്തിയ ഗവഹയർസെക്കന്റെറി സ്കൂളിൽ നടന്ന ഈ ക്യാമ്പിന് ആവശ്യമായ വളണ്ടിയർസേവനം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടത് ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ വിദ്യാർത്ഥികളായിരുന്നു. എൻ.എസ് എസ് വളന്റിയർമാരായി ഈ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുന്നതിന്റെ മുന്നോടിയായി നടന്ന ഒരു സാമൂഹികസേവന പരിശീലനപരിപാടികൂടിയായി മാറി ഈനേത്രചികിത്സാക്യാമ്പ്.
രജിസ്ട്രേഷൻ കൗണ്ടർമുതൽ പ്രായമായവരെ ക്യാമ്പിൽഎത്തിക്കുന്നതുൾപ്പടെ ക്യാമ്പിന്റെ എല്ലാപ്രവർത്തനങ്ങളിലും സംഘാടകർക്കൊപ്പം ഈ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
അനേകം ഫേസ്ബുക്ക് കൂട്ടായ്മകൾക്കിടയിൽ “നമ്മൾഈരാറ്റുപേട്ടക്കാർ ” വ്യത്യസ്ഥരാകുന്നത് ഇത്തരം സാമൂഹിക സേവന ഭൗത്യംഏറ്റെടുക്കുന്നതുകൊണ്ടാണ്.