News & Events

സുഗന്ധവ്യഞ്ജനവസ്തുക്കളുടെ പ്രമുഖ വ്യാപാരകേന്ദ്രമാണ് ഈരാറ്റുപേട്ട . സംസ്ഥാനത്തു തന്നെ ജാതിക്കയുടെ ഏറ്റവുംവലിയ മാർക്കറ്റ് ഈരാറ്റുപേട്ടയാണ്. ഈ രംഗത്ത്‌ ഈരാറ്റുപേട്ടയിൽ ചെറുകിട , മൊത്ത വ്യാപാരികൾ ധാരാളമുണ്ടെങ്കിലും സുഗന്ധവ്യഞ്ജന വസ്തുക്കളുടെ മൂല്ല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണ സംരഭങ്ങൾ ഇവിടെ ഉണ്ടാകേണ്ടതുണ്ട്. വിവിധ തരം മരുന്നുകൾ , സൗന്ദര്യവർധക വസ്തുക്കൾ, തുടങ്ങി സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉപോൽപന്നങ്ങളുടെ ( മൂല്യവർധിത ഉൽപന്നങ്ങൾ) നിർമ്മാണത്തിൽ ഈരാറ്റുപേട്ടക്കുഉള സാധ്യതയെപ്പറ്റി ശാസ്ത്രീയ ഗവേഷണം നടത്താൻ തയാറെടുക്കുകയാണ് ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ ബിസിനസ് മാനേജ്മെൻറ് വിഭാഗം. സുഗന്ധവഞ്ജന വസ്തുക്കളുടെ ലഭ്യത ഏറെയുള്ള സ്ഥലമെന്നനിലക്ക് ഈരാറ്റുപേട്ടക്ക് ഇവയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ സംരഭങ്ങൾക്ക് നല്ല സാധ്യയാണ് ഉള്ളതെന്ന് ബിസിനസ് മാനേജ്മെൻറ് വിഭാഗം ഹെഡ് ഹലീൽ മുഹമ്മദ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ഗവേഷണത്തിന്റെ കണ്ടെത്തലുകൾ വാണിജ്യ മന്ത്രാലയംഉൾപ്പടെ അധികാരികൾക്ക് സമർപ്പിക്കും. എം ഇ എസ് കോളജിലെ സംരഭകത്വ ക്ലബ് വഴി കോളജിലെ വിദ്യാർത്ഥികൾക്ക് ഈ ദിശയിൽ പ്രാഥമിക പരിശീലനം നൽകിവരുന്നുണ്ട്. മികച്ച സംരഭകരുടെ സ്ഥാപനങ്ങൾ സന്ദർശിക്കുക, വ്യവസായി - വിദ്യാർത്ഥി സംവാദം , സംരംഭങ്ങളെകുറിച്ച് പ്രോജക്ടുകൾ തുടങ്ങി സംരഭകത്വ മേഖലയുമായിബന്ധപ്പെട്ട പ്രവത്തനങ്ങൾ എം ഇ.എസ് കോളജിൽ നടന്നുവരുന്നു.

സുഗന്ധവ്യഞ്ജന വസ്തക്കളുടെ മൂല്യവർധിത ഉൽപന്നങ്ങൾ. ഈരാറ്റുപേട്ടയുടെ സാധ്യതതകളെപ്പറ്റി എം ഇഎസ് കോളജിൽ ഗവേഷണം.