ഈരാറ്റുപേട്ട: എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി ആരംഭിച്ച “എംഇഎസ് ജോബ് പാത് വേ” എന്ന വാട്സാപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രോഫ.എ എം റഷീദ്, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെയും വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ വാട്സ്ആപ്പ് വഴി പൊതുജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ സംരംഭം. ഗ്രൂപ്പിൽ ചേരാൻ ഉള്ള ലിങ്ക്
ലോഗോ പ്രകാശനം ചെയ്തു
News & Events
