



തിടനാട് കൃഷിഭവന്റെ പരിധിയിൽ, ഏറ്റവും മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുമെമ്പർ ലിസ്സി തോമസിന്റെ പുരയിടത്തിൽ ഈരാറ്റുപേട്ട MES college വിദ്യാർഥികൾ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ വിജി ജോർജ്, വൈസ് പ്രസിഡന്റ് ശ്രീമതി ലീന ജോർജ്, മെമ്പർമാർ ആയ സർവ്വശ്രീ സ്കറിയ പൊട്ടനാനി, A. C. രമേശ് ഇലവുങ്കൽ, ജോയിച്ചൻ കാവുങ്കൽ, ഷെറിൻ പെരുമാംകുന്നേൽ എന്നിവരും ബിനു കാവുങ്കൽ, ജിമ്മി അരിമറ്റം, ബെന്നി എബ്രഹാം പല്ലട്ടുകുന്നേൽ, പഞ്ചായത്തിലെയും കൃഷിഭവനിലെയും ഉദ്യോഗസ്ഥപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. MES കോളേജിന്റെ വക ഉപഹാരം ശ്രീമതി ലിസ്സി തോമസിന് വിദ്യാർഥികൾ സമർപ്പിച്ചു.