ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി.
കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. സാധാരാണ അവഗണിക്കപ്പെടുകയോ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത് . മാലിന്യ നിർമ്മാർജ്ഞനംപോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്നഇവരുടെ സേവനത്തിൻറെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ സവിശേഷരീതിയിൽ ഇവരെ ആദരിച്ചത് . അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ സ്ത്രീകരണപരിപാടി നടത്തിയ എം ഇഎസ് കോളജ് മാതൃകകാണിച്ചിരിക്കുകയാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ പറഞ്ഞു. എല്ലാ ഹരിതസേനാംഗങ്ങൾക്കും മെമന്റോയും ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈരാറ്റുപേട്ട എമർജ് ഹോസ്പിറ്റൽ വക ലോയൽറ്റി കാർഡ് ഇതോടൊപ്പം നൽകി.
തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , തിടനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ഡോ . സഹ്‌ല ഫിർദൗസ് ,വാർഡ് മെമ്പർ ജോഷി ജോർജ്എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങളായ സീന അഷ്റഫ് ,സിന്ധുസജി എന്നിവർ
മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് അദ്ധ്യക്ഷനായിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം കോളജ്പ്രിൻസിപ്പൽ പ്രഥ എ എംറഷീദ് നിർവഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എ എസ്.ഐ ബിനോയി തോമസ് ക്ലാസ്എടുത്തു . ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു ആശംസ നേർന്നു .യോഗത്തിൽ എം. ഇ. എസ്കോളജ്എൻഎസ് എസ്പ്രോഗ്രാം ഓഫീസർ മുംതാസ് കബീർസാഗതവും ഫർഹാന നന്ദിയും പറഞ്ഞു .
Read Moreഈരാറ്റുപേട്ട എംഇഎസ് കോളജിൽ ഫുട്ബോൾ ഫിയസ്റ്റ
എംഇ എസ് കോളജ് കാമ്പസിനെ ദോഹ വേൾഡ്കപ്പിന്റെ ആവശത്തിലേക്കുയർത്തി ഫുട്ബോൾഫിയസ്‌റ്റ അരങ്ങേറി . ഇതിന്റെ ഭാഗമായി കോളജിൽവിവിധ മത്സരങ്ങൾ നടത്തി. പെനാൽറ്റി കിക്ക് , ക്രോസ്ബാർ ചലഞ്ച് , ആക്കുറസിചലഞ്ച് ,’ ഹെഡർ ചലഞ്ച് എന്നീ മത്സരങ്ങൾ കാമ്പസിനെ ആവേശത്തിമിർപ്പിലാക്കി. അർജൻറീന ,ബ്രസീൽ, പോർച്ചുകൽ ടീമുകളുടെ കൊടികളുമായി കളത്തിലിറങ്ങിയ വിദ്യാർത്ഥികൾ ആവേശപൂർവ്വമാണ് വിവിധമത്സരങ്ങളിൽ പങ്കെടുത്തത് . പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .
http://www.meenachilnews.com/2022/11/mes-college_16.html
Read Moreഗാന്ധിജയന്തിദിനത്തിൽ എം ഇഎസ്കോളജ് എൻ. എസ് എസ് യൂണിറ്റും നേച്ചർ ക്ലബും ചേർന്ന് ഈരറ്റു പേട്ട മുനിസിപ്പാലിറ്റിയുടെസഹകരണത്തോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ പരിസരം വൃത്തിയാക്കി . പരിസരശുചിത്വം പരിസ്ഥിതി സംരക്ഷണം ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത് . പൊതു ആരോഗ്യ സംവിധാന കേന്ദ്ര മെന്ന നിലയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ വിദ്യാർത്ഥികൾ നടത്തിയ സേവനംമഹത്തരമാണ് എന്ന് പരിപാടിഉദ്ഘാടനം ചെയ്ത പേഴ്സൺ സുഹുറഅബ്ദുൽ ഖാദർ പറഞ്ഞു . കൺസിലർ പി.എം അബ്ദൽ ഖാദർഅധ്യക്ഷനായിരുന്നു
Read More