News & Events

ലഹരിബോധവൽക്കരണം: നൂതന പരിപാടിയുമായി എം ഇഎസ്കോളജ് .

ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ ഈരാറ്റുപേട്ട എം ഇഎസ് കോഉജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സിഗ്നേച്ചർ വാൾ ( signature wall ) ശ്രദ്ധേയമായി. ലഹരി ഉപേക്ഷിക്കൂ ജീവിതം സന്തോഷകരമാക്കൂഎന്ന പ്രമേയം നിർത്തി യാണ് ഈ പരിപാടിസംഘടിപ്പിച്ചത് . ഇതിനായി ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ തുണിയിൽ തയാറാക്കിയ പ്രതീകാത്മക ഭിത്തിയിൽ പൗരപ്രമുഖരും , നാട്ടുകാരും, യാത്രക്കാരും ,വിദ്യാർത്ഥികളുമായ നിരവധിപേർ തങ്ങളുടെ കൈയ്യൊപ്പ് ഇട്ടു. ജനശ്രദ്ധയാകർഷിവ്വ വ്യത്യസ്ഥമായ ഈ ലഹരി വിരുദ്ധബോധവൽക്കരണപരിപാടി ഈരാറ്റുപേട്ട സി.ഐ ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു . കോളജ് ചെയർമാൻ കെ.ഇ പരീത് , പ്രിൻസിപ്പൽ പ്രഫ. എ എം റഷീദ് , അധ്യാപകരായ ഹലീൽ മുഹമ്മദ് , ഹൈമകബീർ എന്നിവർ സംസാരിച്ചു .കോളജിലെ ആൻറി നർക്കോട്ടിക് ക്ലബും , എൻ.എസ്എസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് .

Read More

 ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം  നടത്തി .

നാഷണൽ സർവ്വീസ് സ്ക്കീം എംഇ.എസ് കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ക്വിസ് മത്‌സരം സംഘടിപ്പിച്ചു . ലഹരി ബാധയുടെ വിവിധവശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ളതായിരുന്നു  ചോദ്യങ്ങൾ . പ്രോഗ്രാം ഓഫീസർമാരായ മുംതാസ്കബീർ , ഹൈമകബീർ എന്നിവർനേതൃത്വം നൽകി .

Read More

എം ഇ.എസ് കോളജിൽ ലോകതപാൽദിനാചരണം നടത്തി 

 ഈരാറ്റുപേട്ട എം ഇ.എസ് കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകതപാൽദിനം ആചരിച്ചു . ഇമെയിൽ പോലുള്ള സാങ്കേതികസംവിധാനങ്ങളുടെ വരവോടെ ഏതാണ്ട് ഇല്ലാതായ കത്തെഴുത്ത് പുതിയതലമുറയെ പരിചയപ്പെടുത്തുക എന്നലക്ഷ്യത്തോടെ അമ്മക്കൊരു കത്ത് എന്ന പേരിൽഒരു കത്തെഴുത്ത് മത്‌സരം ഇതിന്റെഭാഗമായി സംഘടിപ്പിച്ചു . 35 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിമലയാള വിഭാഗംമേധാവി മനോജ് നേതൃത്വംനൽകി

Read More

എംഇ എസ് കോളജിൽ അന്താരാഷ്ട്രവിനോദസഞ്ചാരദിനം ആഘോഷിച്ചു .

എം ഇ എസ്കോളജിലെ ബി ബി എഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്കായിപോസ്റ്റർ ഡിസൈനിംഗ് , ഫോട്ടോഗ്രാഫി , ഷോർട്ട്  ഫിലിം നിർമ്മാണം എന്നിവയിൽ മത്സരം സംഘടിപ്പിച്ചു  . കോളജ് കാമ്പസ് കേന്ദ്രീകരിച്ച്നടന്ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു

Read More

എംഇഎസ് കോളജിൽ ചാർട്ടേഡ് അക്കൗണ്ടൻറുമായി മുഖാമുഖം നടത്തി .

 ഈരാറ്റുപേട്ട സ്വദേശിയും ദുബായ് ബ്രൂജ് എനർജി കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻറുമായ റസീം ജലീൽ എംഇ.എസ്കോളജില ബികോം , ബിബിഎ വിദ്യാർത്ഥികളുമായിസംവദിച്ചു  . ചാർട്ടേഡ്അക്കൗണ്ടൻസി പരീക്ഷയുടെഘടന , തൊഴിൽസാധ്യതകൾ തുടങ്ങി ചാർട്ടേഡ് അക്കൗണ്ടൻസിയുമായി ബന്ധപ്പെട്ട സമ്പൂർണ്ണവിവരങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭ്യമായത്  .ദുബായ്പോലെരു മഹാനഗരത്തിൽ ജോലിചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനോട്സംസാരിക്കാനുള്ള അപൂർവ്വഅവസരംവിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി  . കോളജ്പ്രിൻസിപ്പൽ പ്രഫ എ എം റഷീദ് ഉദ്ഘാടനം ചെയ്തു  . വൈസ് പ്രിൻസപ്പൽ യാസിർ പിഎ , രജിത പി യുഎന്നിവർ സംസാരിച്ചു

Read More

 വിമൻസ് ഫെസ്‌റ്റ്2022 നടത്തി

ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ ഫിമൻ സ്സ്ഫെസ്‌റ്റ്സംഘടിപ്പിച്ചു  . വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങിൽ നിന്നെത്തിയ 50 വിദ്യാർത്ഥികൾ വ്യത്യസ്ഥമത്സരങ്ങളിൽ പങ്കെടുത്തു . ബ്യൂട്ടിക്വീൻ ,ഹിജാബ്സ്റ്റൈൽ , മെഹന്തി , പേപ്പർക്രാഫ്റ്റ് , ഫാബ്രിക് പെയിൻറിംഗ് എന്നീഇനങ്ങളിലായിരുന്നു മത്സരം . വിദ്യാർത്ഥികളുടെ കലാബോധവും സർഗ്ഗാത്മകതയും പരീക്ഷിക്കുന്ന ഈ മത്സരങ്ങളിൽ ആവേശത്തോടെ കുട്ടികൾ പങ്കെടുത്തു . നല്ല നിലവാരംപുലർത്തുന്നവയായിരുന്നുമത്സരങ്ങൾ .  പ്രിൻസിപ്പൽ പ്രഫഎ  എം. റഷീദ്  ഉദ്ഘാടനംചെയ്തു . വിജയികൾക്ക്ക്യാഷ്പ്രൈസും സർട്ടിഫിക്കറ്റും  പ്രിൻസിപ്പൽ വിതരണംചെയ്തു .അദ്ധ്യാപകരായ തസ്തിനൗഷാദ് , ഷഫ്നസക്കീർ സ്റ്റുഡൻറ് കോഓർഡിനേറ്റർ ഫർഹാന  എസ്.എ എന്നിവർ തേതൃത്വം നൽകി

Read More

ഈരാറ്റുപേട്ട എം.ഇ എസ് കോളജിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു .

 സംസ്ഥാനസർക്കാരിന്റെ നിർദ്ദേശപ്രകാരം എം.ഇ എസ് കോളജിൽ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്ത മനുഷ്യച്ചങ്ങല പ്രിൽസിപ്പൽ 

പ്രഫ . എ എം റഷീദ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു . വൈസ്പ്രിൻസിപ്പൽ യാസിർ പാറയിൽ സ്വാഗതം പറഞ്ഞു . അമൽ സി മോഹൻ ,ടോബിൻസ് , ആദിത്യ പ്രസാദ് എന്നീവിദ്യാർത്ഥികൾ സംസാരിച്ചു.  മാനേജ്മെൻറ് സ്റ്റഡീഡ് വിഭാഗം അധ്യക്ഷൻ ഹലീൽമുഹമ്മദ് നന്ദി പറഞ്ഞു . https://erattupettanews.com/mes-college-erattupetta/

Read More
WhatsApp-Image-2022-10-12-at-3.21.50-PM

Womens fest-2022

Read More
WhatsApp-Image-2022-09-22-at-12.00.44-PM

Mehendi Competition

Read More

ഇന്ന് ലോകവയോജനദിനം .

ഈരാറ്റുപേട്ട എം ഇഎസ്കോളജ് എൻഎസ്എസ് വാളണ്ടിയർമാർ ഈ ദിവസം സാർത്ഥകമാക്കിയത് കരുണ അഭയകേന്ദ്രത്തിലെ വൃദ്ധരോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് . അവരോടോപ്പംഭക്ഷണം കഴിച്ചും വർത്തമാനം പറഞ്ഞുംവിദ്യാർത്ഥികൾ സമയം ചെലവഴിച്ചു . അഗതികളുടെ ഏകാന്തതക്ക് ഒരു ദിവസത്തേക്കെങ്കിലും വിദ്യാർത്ഥികൾ ആശ്വാസമായി  . നോക്കാളില്ലാതെ 

പ്രായമാകുമ്പോൾ വുദ്ധർ അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ ആഴം വിദ്യാർത്ഥികൾ നേരിട്ടറിഞ്ഞു  . തങ്ങളുടെ സ്വന്തക്കാരോബന്ധുക്കളോഅല്ലാതിരുന്നിട്ടും ഉപേക്ഷിക്കപ്പെട്ടവരെ പൊന്നുപോലെ നോക്കുന്ന കരുണ പ്രവർത്തകരുടെ ത്യാഗം വിദ്യാർത്ഥികൾക്ക് മാതൃകയായി  . ഒരവധിദിവസം മഹത്തായകാര്യത്തിനായി ചെലവഴിച്ചതിൻ്റെ ചാരിതാർത്ഥ്യത്തോടെയാണ് വിദ്യാർത്ഥികൾ മടങ്ങിയത്  . എൻഎസ് എസ് പ്രോഗ്രാംഓഫീസർമാരായ മുംതാസ് കബീർ  , ഹൈമഎന്നിവർ നേതൃത്വം നൽകി

Read More