Archive for category: News and Events

1679842673570

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോയെപ്പറ്റിയുള്ള സമഗ്രപഠനം നടത്താനൊരുങ്ങി ഈരാറ്റുപേട്ട എം ഇ എസ് കോളേജ്

Read More
IMG-20230317-WA0048

ഈരാറ്റുപേട്ട എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും മറ്റു കോളേജ് ജീവനക്കാർക്കും അനീമിയ ടെസ്റ്റ് നടത്തി

Read More
IMG_9434

ഹരിതസേനാംഗങ്ങളെ ആദരിച്ച് ഈരാറ്റുപേട്ട എം ഇഎസ് കോളജ്

ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി.
കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. സാധാരാണ അവഗണിക്കപ്പെടുകയോ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത് . മാലിന്യ നിർമ്മാർജ്ഞനംപോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്നഇവരുടെ സേവനത്തിൻറെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ സവിശേഷരീതിയിൽ ഇവരെ ആദരിച്ചത് . അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ സ്ത്രീകരണപരിപാടി നടത്തിയ എം ഇഎസ് കോളജ് മാതൃകകാണിച്ചിരിക്കുകയാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ പറഞ്ഞു. എല്ലാ ഹരിതസേനാംഗങ്ങൾക്കും മെമന്റോയും ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈരാറ്റുപേട്ട എമർജ് ഹോസ്പിറ്റൽ വക ലോയൽറ്റി കാർഡ് ഇതോടൊപ്പം നൽകി.
തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , തിടനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ഡോ . സഹ്‌ല ഫിർദൗസ് ,വാർഡ് മെമ്പർ ജോഷി ജോർജ്എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങളായ സീന അഷ്റഫ് ,സിന്ധുസജി എന്നിവർ
മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് അദ്ധ്യക്ഷനായിരുന്നു.

Read More

എം. ഇ. എസ് . കോളേജ് ഈരാറ്റുപേട്ടയും ലയൺസ് ക്ലബ്ബ് ഓഫ് മാഞ്ഞൂരും’ സംയുക്തമായി ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

പരിപാടിയുടെ ഉദ്ഘാടനം കോളജ്പ്രിൻസിപ്പൽ പ്രഥ എ എംറഷീദ് നിർവഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എ എസ്.ഐ ബിനോയി തോമസ് ക്ലാസ്എടുത്തു . ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു ആശംസ നേർന്നു .യോഗത്തിൽ  എം. ഇ. എസ്കോളജ്എൻഎസ് എസ്പ്രോഗ്രാം ഓഫീസർ മുംതാസ് കബീർസാഗതവും ഫർഹാന നന്ദിയും പറഞ്ഞു  .

Read More

വേൾഡ്കപ്പിന്റെ വരവറിയിച്ച് 

ഈരാറ്റുപേട്ട എംഇഎസ് കോളജിൽ ഫുട്ബോൾ ഫിയസ്റ്റ

എംഇ എസ് കോളജ് കാമ്പസിനെ ദോഹ വേൾഡ്കപ്പിന്റെ ആവശത്തിലേക്കുയർത്തി ഫുട്ബോൾഫിയസ്‌റ്റ അരങ്ങേറി . ഇതിന്റെ ഭാഗമായി കോളജിൽവിവിധ മത്സരങ്ങൾ നടത്തി. പെനാൽറ്റി കിക്ക് , ക്രോസ്ബാർ ചലഞ്ച് , ആക്കുറസിചലഞ്ച് ,’ ഹെഡർ ചലഞ്ച് എന്നീ മത്സരങ്ങൾ കാമ്പസിനെ ആവേശത്തിമിർപ്പിലാക്കി. അർജൻറീന ,ബ്രസീൽ, പോർച്ചുകൽ ടീമുകളുടെ കൊടികളുമായി കളത്തിലിറങ്ങിയ വിദ്യാർത്ഥികൾ ആവേശപൂർവ്വമാണ് വിവിധമത്സരങ്ങളിൽ പങ്കെടുത്തത് . പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .

http://www.meenachilnews.com/2022/11/mes-college_16.html

Read More

ഈരറ്റു പേട്ട മുനിസിപ്പാലിറ്റിയുടെസഹകരണത്തോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ  പരിസരം വൃത്തിയാക്കി .

 ഗാന്ധിജയന്തിദിനത്തിൽ എം ഇഎസ്കോളജ്‌ എൻ. എസ്  എസ് യൂണിറ്റും നേച്ചർ ക്ലബും   ചേർന്ന് ഈരറ്റു പേട്ട മുനിസിപ്പാലിറ്റിയുടെസഹകരണത്തോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ  പരിസരം വൃത്തിയാക്കി .  പരിസരശുചിത്വം പരിസ്ഥിതി  സംരക്ഷണം ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത് . പൊതു ആരോഗ്യ സംവിധാന കേന്ദ്ര മെന്ന നിലയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ വിദ്യാർത്ഥികൾ നടത്തിയ  സേവനംമഹത്തരമാണ്  എന്ന് പരിപാടിഉദ്ഘാടനം ചെയ്ത പേഴ്സൺ സുഹുറഅബ്ദുൽ ഖാദർ പറഞ്ഞു   . കൺസിലർ പി.എം അബ്ദൽ ഖാദർഅധ്യക്ഷനായിരുന്നു

Read More

കേരള സർക്കാർ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി  സംസ്ഥാന തലത്തിൽ നടത്തിയ മത്സരങ്ങളിൽ  ഈരാറ്റുപേട്ട എം ഇഎസ്കോളജ് വിദ്യാർത്ഥികൾക്ക് സമ്മാനം  .

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തിയ “ബോധപൂർണിമ” ലഹരിവിരുദ്ധ മത്സരങ്ങളിൽ ഇ- പോസ്റ്റർ വിഭാഗത്തിൽ ഒന്നാം വർഷ ബി.സി എ വിദ്യാർത്ഥിനി കാർത്തിക .എ മൂന്നാം സ്ഥാനവും കേരളമീഡിയ അക്കാദമി നടത്തിയ മത്സരങ്ങളിൽ 

ഇ- പോസ്റ്റർ വിഭാഗത്തിൽ ഒന്നാംവർഷ ബി.ബിഎ യിലെ അലൻ ഷാ പി.എസ് പ്രോത്സാഹനസമ്മാനവും നേടി വിജയികളെ പ്രിൻസിപ്പൽ പ്രഫ എ എം റഷീദ് അഭിനന്ദിച്ചു .

Read More

ലഹരിബോധവൽക്കരണം: നൂതന പരിപാടിയുമായി എം ഇഎസ്കോളജ് .

ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ ഈരാറ്റുപേട്ട എം ഇഎസ് കോഉജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സിഗ്നേച്ചർ വാൾ ( signature wall ) ശ്രദ്ധേയമായി. ലഹരി ഉപേക്ഷിക്കൂ ജീവിതം സന്തോഷകരമാക്കൂഎന്ന പ്രമേയം നിർത്തി യാണ് ഈ പരിപാടിസംഘടിപ്പിച്ചത് . ഇതിനായി ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ തുണിയിൽ തയാറാക്കിയ പ്രതീകാത്മക ഭിത്തിയിൽ പൗരപ്രമുഖരും , നാട്ടുകാരും, യാത്രക്കാരും ,വിദ്യാർത്ഥികളുമായ നിരവധിപേർ തങ്ങളുടെ കൈയ്യൊപ്പ് ഇട്ടു. ജനശ്രദ്ധയാകർഷിവ്വ വ്യത്യസ്ഥമായ ഈ ലഹരി വിരുദ്ധബോധവൽക്കരണപരിപാടി ഈരാറ്റുപേട്ട സി.ഐ ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു . കോളജ് ചെയർമാൻ കെ.ഇ പരീത് , പ്രിൻസിപ്പൽ പ്രഫ. എ എം റഷീദ് , അധ്യാപകരായ ഹലീൽ മുഹമ്മദ് , ഹൈമകബീർ എന്നിവർ സംസാരിച്ചു .കോളജിലെ ആൻറി നർക്കോട്ടിക് ക്ലബും , എൻ.എസ്എസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് .

Read More

 ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം  നടത്തി .

നാഷണൽ സർവ്വീസ് സ്ക്കീം എംഇ.എസ് കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ക്വിസ് മത്‌സരം സംഘടിപ്പിച്ചു . ലഹരി ബാധയുടെ വിവിധവശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ളതായിരുന്നു  ചോദ്യങ്ങൾ . പ്രോഗ്രാം ഓഫീസർമാരായ മുംതാസ്കബീർ , ഹൈമകബീർ എന്നിവർനേതൃത്വം നൽകി .

Read More

എം ഇ.എസ് കോളജിൽ ലോകതപാൽദിനാചരണം നടത്തി 

 ഈരാറ്റുപേട്ട എം ഇ.എസ് കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകതപാൽദിനം ആചരിച്ചു . ഇമെയിൽ പോലുള്ള സാങ്കേതികസംവിധാനങ്ങളുടെ വരവോടെ ഏതാണ്ട് ഇല്ലാതായ കത്തെഴുത്ത് പുതിയതലമുറയെ പരിചയപ്പെടുത്തുക എന്നലക്ഷ്യത്തോടെ അമ്മക്കൊരു കത്ത് എന്ന പേരിൽഒരു കത്തെഴുത്ത് മത്‌സരം ഇതിന്റെഭാഗമായി സംഘടിപ്പിച്ചു . 35 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിമലയാള വിഭാഗംമേധാവി മനോജ് നേതൃത്വംനൽകി

Read More