എം ഇ എസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ സ്വാതന്ത്യദിനത്തിൽ തിടനാട് ടൗണിൽ സ്വാതന്ത്ര്യദിന സന്ദേശമുയർത്തി ഫ്ലാഷ്മോബ് ,മൈം എന്നിവ അവതരിപ്പിച്ചു. ദേശീയോദ്ഗ്രഥനം , സൈനികരുടെ സേവനമഹത്വം എന്നിവപ്രമേയമാക്കിയ മൈം, ഫ്ലാഷ്മോബ് എന്നിവ കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിച്ചു.
രാവിലെ9.30 ന് പഞ്ചായത്ത്പ്രസിഡന്റ് വിജിജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് യുവ ജനത കരുത്തുനേടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വ്യാപാരിവ്യവസായി ഏകോപന സമിതി തിടനാട് യൂണിറ്റ് പ്രസിഡൻറ് ടോമിച്ചൻ പഴേമഠം,സെക്രട്ടറി മധു എന്നിവർആശംസകൾ നേർന്നു. പ്രിൻസിപ്പൽ പ്രഫഎ എം റഷീദ് അദ്ധ്യക്ഷത വഹിച്ചു. മുംതാസ് കബീർസ്വാഗതവും അയിഷബഷീർ നന്ദിയുംപറഞ്ഞു.