ഈരാറ്റുപേട്ട എം ഇ എസ്കോളജിൽ സിവിൽ സർവീസ് കോച്ചിംഗ് ആരംഭിക്കുന്നു. ഓൺലൈനിലാണ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നത്. എം ഇഎസ് കോളജിലെ വിദ്യാർത്ഥികൾക്ക് പുറമെ മറ്റു കോളജുകളിൽ പഠിക്കുന്നവർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കാം. എല്ലാ ദിവസവും രാത്രി 7 മണിമുതൽ ഒരു മണിക്കൂറാണ് ക്ലാസ് സമയം. സിവിൽ സർവ്വീസ് സിലബസ് പഠിക്കുന്നതിന് പുറമെ വ്യക്തിത്വവികസനം കൂടി സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകൾ നടത്തുന്നത്. പ്രമുഖ സിവിൽസർവ്വീസ് പരിശീലകൻ എസ്.ജയക്കുട്ടൻ ക്ലാസുകൾ നയിക്കും. എല്ലാ മാസവും 250 രൂപയുടെ പ്രിന്റഡ് നോട്ട് ലഭിക്കും . ഇതുൾപ്പടെ ആയിരംരൂപയാണ് ഒരു മാസത്തെ ഫീസ്. സാമ്പത്തീക പ്രയാസമനുഭവിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446409795 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമയക്കുക. ജൂലൈ ഒന്നിന്കോച്ചിംഗ് ക്ലാസ് ആരംഭിക്കും.