കോളജ് യൂണിയൻ ചെയർമാനെ ഫുട്ബോൾ ഗ്രൗണ്ട് നിർമ്മാണ ഉദ്ഘാടകനാക്കി ഈരാറ്റുപേട്ട എം ഇ എസ്കോളജ്.
News & Events
ഈരാറ്റുപേട്ട എം ഇ എസ് കോളേജ് കഴിഞ്ഞദിവസം ഒരു അപൂർവ്വ ചടങ്ങിന് വേദിയായി. കോളജിൽ പുതുതായി പണിയുന്ന ഫുട്ബോൾ ഗ്രൗണ്ടിന്റെ നിർമ്മാണഉദ്ഘാടനം നടത്തിയത് കോളജ് യൂണിയൻ ചെയർമാൻ പി.എച്ച് റുമൈസ് ആണ് .അദ്ധ്യാപകരുടെയും അനദ്ധ്യാപരുടെയും വിദ്യാർത്ഥികളുടെയും കരഘോഷങ്ങൾക്കിടയിൽ ഉദ്ഘാടനത്തിന് ഒരുങ്ങിയ റുമൈസ് പ്രിൻസിപ്പലിനോട് തന്നോടൊപ്പം ചേരാൻ അഭ്യർത്ഥിക്കുകയായിരുന്നു. എം ഇഎസ് കോളജിന്റെ കായിക കുതിപ്പിന് വേഗതയേറ്റുന്ന ഗ്രൗണ്ടിന്റെ നിർമ്മാണം രണ്ട് മാസത്തിനുള്ളിൽപൂർത്തിയാകുമെന്ന്പ്രതിക്ഷിക്കുന്നു. " വിദ്യാലയം വിദ്യാർത്ഥിക്കുവേണ്ടി"എന്ന മുദ്രാവാക്യം അന്വർത്ഥമാക്കുകയാണ് എം ഇ എസ് കോളജ്.